fbpx

നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണന്ത്യം

തിരൂരങ്ങാടി: നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണന്ത്യം. കരിബിൽ സ്വദേശി
അരീക്കാട്ട് ഇല്ലിക്കൽ യൂസുഫിന്റെ മകൻ അൻസാർ (35) ആണ് മരിച്ചത്.
കരിമ്പിൽ സ്വദേശി മുക്കൻ ജംഷീറിന്റെ മുക്കൻ ഫ്രൂട്‌സ് കടയിലെ ജീവനക്കാരായിരുന്നു മരണപ്പെട്ട അൻസാർ. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ജുമാ നിസ്കാരത്തിനായി കട അടച്ച് പള്ളിയിലേക്ക് പോകാനുള്ള ഒരിക്കത്തിനിടെയായിരുന്നു അപകടം. കോട്ടക്കൽ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ടു ഫ്രൂട്ട്സ് കടയിലേക്ക് പാഞ്ഞു കയറിയത്. കടയിൽ ഉണ്ടായിരുന്ന അൻസാറിനെയും മറ്റ് രണ്ട് ജീവനക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കടയിലെ മറ്റു ജീവനക്കാരായ കരിപറമ്പ് സ്വദേശി രവി കുറ്റിപ്പുറം സ്വദേശി ആഷിഖ് (25 ) എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രവിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും ആഷിക്കിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൻസാറിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല .
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കരിമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം.
ഭാര്യ തസ്‌ലീന. ഗർഭിണിയാണ്.
മകൻ: മുഹമ്മദ് റിഷാൻ.
സഹോരങ്ങൾ : സാദിഖ്, ഷിഫാന.
ഉമ്മ : റാബിയ
അപകടസ്ഥലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി