താനൂർ ബോട്ട് ദുരന്തം :അനധികൃത ബോട്ട് സർവീസ് നടത്താൻ സൗകര്യങ്ങൾ ഒരുക്കിയ സി. പി. എം. നേതാക്കളായ സഖാവ് ഹംസക്കുട്ടിയെയും, അനിൽകുമാറിനെയും അറസ്റ്റ് ചെയ്യണം : മുസ്‌ലിം ലീഗ്*

താനൂർ : 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിലെ അറ്റ്ലാന്റിക് ബോട്ടിന് സർവ്വീസ് നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്ത സി. പി. എം. ഏരിയാ കമ്മിറ്റി അംഗം എം. അനിൽകുമാറിനെയും, തീരദേശ ലോക്കൽ കമ്മിറ്റി അംഗം പി ഹംസക്കുട്ടിയെയും, ദുരന്ത ദിവസം ടിക്കറ്റ് മുറിച്ചു നൽകിയ സഖാവ് സറാറിനെയും അറസ്റ്റ് ചെയ്യണം എന്ന് താനൂർ വ്യാപാരഭവനിൽ ചേർന്ന മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു. 22 ജീവനുകളെ മുക്കിക്കൊല്ലാൻ സൗകര്യം ഒരുക്കിയവരാണ് ഇവർ. പൊന്നാനി പാലപ്പെട്ടിയിൽ നിന്നും ഒരു രേഖയും ഇല്ലാത്ത മത്സ്യ ബന്ധന ഫൈബർഗ്ലാസ് വള്ളം നാസറിന് വാങ്ങി നൽകിയത് തീരദേശത്തെ ഉന്നത സി. പി. എം. നേതാവായ ഹംസക്കുട്ടിയാണ്. ഈ കാര്യം ഇയാൾ കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമത്തോട് സമ്മതിക്കുന്നുമുണ്ട്. പൊന്നാനി യാർഡിൽ ഈ മത്സ്യബന്ധന വള്ളം രൂപമാറ്റം വരുത്തി ഉല്ലാസ ബോട്ട് ആക്കി മാറ്റാൻ എത്തിച്ചതും ഹംസക്കുട്ടിയാണ്. മന്ത്രി വി. അബ്ദുറഹിമാനുമായി അടുത്ത ബന്ധമുള്ള ഇയാളാണ് തന്റെ രാഷ്ട്രീയ സ്വാധീനം ഉയോഗിച്ച് അവിശുദ്ധമായി ബോട്ടിന്റെ രേഖകൾ ശരിയാക്കിയത്. ബോട്ട് അപകടത്തിൽ പ്രത്യക്ഷമായും പങ്കുള്ള ഇയാൾ സ്വൈര്യമായി ദിവസവും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ്. ഒരു ദിവസം തന്നെ പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ ഇയാൾ സന്ദർശിക്കുന്നു. ഇത് കേസ് അന്വേഷണത്തെ സ്വാധീനിക്കും. ഉല്ലാസ ബോട്ട് സർവീസ് പൊലീസ് നിറുത്തിവെപ്പിച്ചപ്പോൾ അഴിമുഖത്ത് വന്ന് ബോട്ട് സർവ്വീസ് പുനരാരംഭിക്കാൻ വേണ്ടി പോലീസുമായി വാക്കേറ്റം നടത്തിയത് ഏരിയാ കമ്മിറ്റി അംഗം എം. അനിൽകുമാറാണ്. ഇത് പ്രദേശത്തുള്ളവർ കണ്ടതാണ്. അവിടെ അനധികൃത ബോട്ട്ജെട്ടി നിർമ്മിക്കാനുള്ള സാമഗ്രികൾ എത്തിച്ചതും ഈ ഏരിയ കമ്മിറ്റി അംഗമാണ്. ദുരന്ത ദിവസം ടിക്കറ്റ് മുറിച്ചു നൽകിയത് ഡി. വൈ. എഫ്. ഐ. നേതാവ് സറാറാണ്. ബോട്ട് ദുരന്തത്തിൽ പ്രത്യക്ഷമായി ബന്ധമുള്ള ഈ മൂന്ന് ഉന്നത സി. പി. എം. നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയത് ചോദ്യം ചെയ്താൽ ബോട്ട് ദുരന്തത്തിലെ ഉന്നത ബന്ധങ്ങൾ പുറത്തു വരും. അറസ്റ്റ് ചെയ്യാൻ പൊലീസ് മടിച്ചാൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സി.മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. അഡ്വ.പി.പി.ഹാരിഫ്, എം.പി.അഷ്റഫ്കെ.സലാം, ടി.വി.കുഞ്ഞൻ ബാവഹാജി, പി.പി.ഷംസുദീൻ,, ടി.പി.എം അബ്ദുൽ കരീം, അഡ്വ.കെ.പി.സൈതലവി, എ.പി. മുഹമ്മദ് ഷരീഫ്, എസ്.പി.കോയ മോൻ, സി.പി.അഷ്റഫ്, വി.പി.ബഷീർ, കെ.പി.അഷ്റഫ് മാസ്റ്റർ, ഇ.പി. കുഞ്ഞാവ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇