ബസ് വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം അം ആദ്മി

വേങ്ങര : വേങ്ങര പഞ്ചായത്ത് അധീനതയിലുള്ള മണ്ണിപ്പിലാക്കൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥയാണ് ചിത്രത്തിലുള്ളത്. ഏത് സമയത്തും നിലം പൊത്താറായ വെയിറ്റിംഗ് ഷെഡ് പ്ലാസ്റ്റിക്കുകളുടെയും പേപ്പറുകളുടെയും വേസ്റ്റ് കൂമ്പാരമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് ക്ലീനിങ് വിഭാഗം ഇവിടേക്ക് തിരിഞ്ഞു നോക്കാറു പോലുമില്ല. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഇപ്പോഴും ഉപയോഗിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡ് ഇഴ ജന്തുക്കളുടെ താമസസ്ഥലമായി മാറിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഷെഡിന്റെ ശോചനീയ അവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് പാർട്ടി ഭാരവാഹികളായ വി എം ഹംസ കോയ , എം വി ഷബീർ അലി, പി ഒ ഷമീം ഹംസ , അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. അടിയന്തിരമായി ബസ് വെയിറ്റിംഗ് ഷെഡ് മെയിൻറനൻസ് ചെയ്യുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിക്കുമെന്നും അംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ ഒരുക്കമാണെന്നും ഭാരവാഹികൾ അറിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇