പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

0

തിരൂരങ്ങാടി.പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ രണ്ടാം വർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥി കൊടിഞ്ഞി പനക്കത്തായം സ്വദേശി പാലപ്പുറ സഫ്വാൻ (19) ആണ് മരിച്ചത്. കോളേജിലേക്ക് പോകുംവഴി വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിയോടെ പാലത്തിൽ വെച്ചാണ് അപകടം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ സഫ്‌വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ ഖബറടക്കി.
പിതാവ് : ഹൈദരലി
മാതാവ് : ഹാജറ
സഹോദരങ്ങൾ: റാഷിദ്‌, സഹീർ, ഫാത്തിമ സഹല

Leave A Reply

Your email address will not be published.