ബഡ്സ് ജില്ലാ കലോൽസവം ‘ശലഭങ്ങൾ ‘ഇന്ന് (വ്യാഴം )സമാപിക്കും.

മലപ്പുറം: വൈകല്യങ്ങൾ ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് കൊണ്ട് വൈവിധ്യമാർന്ന കലാപ്രകടനങ്ങളുമായി കുടുംബശ്രീ ബഡ്സ് ബി.ആർ. സി. ജില്ലാ കലോൽസവം ‘ശലഭങ്ങൾ 23 ‘ ഇന്ന് (വ്യാഴം)സമാപനം കുറിക്കും. നവംബർ 7 ന് ചൊവ്വാഴ്ച മലപ്പുറം ടൗൺ ഹാളിലാണ് ജില്ലാ കലോൽസവം തുടങ്ങിയത്. ഓഫ് സ്റ്റേജ് കൂടാതെ മൂന്ന് വേദികളിലായി നടക്കുന്ന കലോൽസവത്തിൽ 700 ഭിന്നശേഷിക്കാരായ കുട്ടികളാണ് മാറ്റുരക്കുന്നത്. ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രഛന്ന വേഷം, കോൽക്കളി, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, സംഘഗാനം എന്നീ സ്റ്റേജ് ഇനങ്ങളും പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ക്രയോൺ സ്, എംബോസ് പെയിന്റിംഗ് തുടങ്ങി ഓഫ് സ്റ്റേജ് ഇനങ്ങളിലുമായാണ് മൽസരങ്ങൾ നടക്കുന്നത്. പ്രവർത്തി പരിചയ ഇനങ്ങളും ഉണ്ടാവും. കലോൽസവത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കുന്നുണ്ട്. മൽസരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിർണ്ണയിക്കപ്പെടുന്നുണ്ടെങ്കിലും പങ്കെടുക്കുന്ന മുഴുവൻ പേർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.മലപ്പുറം ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ 32 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും 31 ബഡ്സ് സ്പെഷൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 30 സ്ഥാപനങ്ങളിൽ കുടുംബശ്രീയുടെ സഹായത്തോടെ തൊഴിൽ പരിശീലനവും ഉൽപന്ന നിർമ്മാണ യൂണിറ്റും പ്രവർത്തിച്ച് വരുന്നുണ്ട്.മൂന്ന് ദിവസം നീണ്ട് നിന്ന കലോൽസവത്തിന് ഇന്ന് വ്യാഴാഴ്ച ഉച്ചക്ക്ശേഷം 2.30 ന് സമാപനം കുറിക്കും. ഹജ്ജ് വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ, മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി എന്നിവർ സംബന്ധിക്കും. കഴിഞ്ഞ വർഷം മാതൃകാ പ്രവർത്തനം നടത്തിയ മികച്ച ബഡ്സ് സ്ഥാപനങ്ങൾക്കുള്ള കുടുംബശ്രീയുടെ അവാർഡ് ചടങ്ങിൽ വെച്ച് നൽകും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇