താനൂരുകാരുടെ ചിരകാല സ്വപ്നമായിരുന്ന താനൂർ തയ്യാല റെയിൽവേ മേൽ പ്പാലം അനേകം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2021 ജനുവരി മാസത്തിൽ പാലത്തിന്റെ പണി ആരംഭിച്ചു

താനൂരുകാരുടെ ചിരകാല സ്വപ്നമായിരുന്ന താനൂർ തയ്യാല റെയിൽവേ മേൽ പ്പാലം അനേകം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2021 ജനുവരി മാസത്തിൽ പാലത്തിന്റെ പണി ആരംഭിച്ചു ഗേറ്റ് പൂർണ്ണമായി അടച്ചു അതുമായി ബന്ധപ്പെട്ട് താനൂർ വ്യാപാര ഭവനിൽ വച്ച് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരുകയും കളക്ടറുടെ ഉത്തരവ് പ്രകാരം 40 ദിവസത്തിന് ശേഷം ചെറിയ വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള ബദൽ സംവിധാനം ഒരുക്കുമെന്നും ഉറപ്പു നൽകിയിരുന്നു എന്നാൽ രണ്ടര വർഷം പിന്നിട്ടിട്ടും പാലത്തിന്റെ പണി പകുതി പോലും തീർന്നിട്ടില്ല ഗേറ്റ് അടുത്ത് കിടക്കുന്നത് മൂലം കിഴക്കൻ ഭാഗത്തുള്ള ജനങ്ങൾക്ക് താനൂർ ടൗണും ആയി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് ഇതുമൂലം വ്യാപാരികൾ വളരെയേറെ പ്രയാസത്തിലാണ് താനൂരിലെ വ്യാപാരികളെ ഇന്ന് ആത്മഹത്യയുടെ വക്കിലാണ് റെയിൽവേ മേൽപ്പാല നിർമ്മാണ അനാസ്ഥയ്ക്ക് എതിരെയും ചെറിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് ഗേറ്റ് തുറന്നു നൽകാമെന്ന് അധികാരികളുടെ ഉറപ്പു പാലിക്കാത്തതിനെതിരെയും വ്യാപാരികൾ7/9/ 2023ന് വ്യാഴാഴ്ച പൂർണ്ണമായി കടകൾ അടച്ചുകൊണ്ട് വൈകുന്നേരം 3 മണിക്ക് താനൂർ ജംഗ്ഷനിൽ വച്ച് ജനകീയ റോഡ് ഉപരോധ സമരം നടത്തുന്നതാണ് എന്ന് അറിയിച്ചുകൊള്ളുന്നു യൂണിറ്റ് പ്രസിഡണ്ട് മുസ്തഫ കമാൽ, ജനറൽ സെക്രട്ടറി എം സി.റഹീം,ട്രഷറർ പീ. ഷണ്മുഖൻ,യൂത്ത് വിംഗ് സെക്രട്ടറി യൂനസ് ലിസ വി.പി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വാർത്ത കുറിപ്പ് ബാപ്പു വടക്കയിൽ.

+91 93491 88855