കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ആർജി എസ് എ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക്‌പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ ബി പി ആർ സി രൂപീകരിച്ചു

താനൂർ :കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ആർജി എസ് എ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക്‌പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ ബി പി ആർ സി രൂപീകരിക്കുകയാണ്.ഗ്രാമ പഞ്ചായത്തുകളുടെ വകുപ്പ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ആർജി എസ് എ ബ്ലോക്ക്‌ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് (പി എം യു), എംപ്ലോയ്ബിലിറ്റി സെന്റർ, ബ്ലോക്ക്‌ ഇൻഫർമേഷൻ സെന്റർ, തൊഴിൽ സഭ ഏകോപനം, കുടുംബശ്രീ,മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, വിവിധ മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ റിസോഴ്സ് സെന്ററിൽ ഉൾപ്പെടുന്നു.താനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ബി പി ആർ സി യുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സൽമ നിർവഹിച്ചു ,കില ബ്ലോക്ക് കോർഡിനേറ്റർ നസ്‌ല തേജസ് , ആർജി എസ് എ കോർഡിനേറ്റർ പ്രബിത, തി മാറ്റിക്ക് എക്സ്പേർട്ട് അംനഫായിസ . ജോയിന്റ് ബി ഡി ഒ ഗീത. ജി ഇ ഒ രാജേഷ്എന്നിവർ സംസാരിച്ചു.ഫോട്ടോ:താനൂർ ബി.പി.ആർ.സി. ഉദ്ഘാടനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് നിർവഹിച്ചു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇