*പുഴുങ്ങിയ മുട്ട, കുടംപുളി, തേൻ; വില്ലേജ് അസിസ്റ്റിന്റേത് വിചിത്രമായ കൈക്കൂലി*

പാലക്കാട്: കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിനെ പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പണത്തിന് പുറമെ, പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി പേന എന്നിവയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ കൈക്കൂലിയായി സ്വീകരിച്ചിരുന്നുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. പാലക്കയം വില്ലേജ് ഓഫീസിലെ അസിസ്റ്റന്റായ സുരേഷ് കുമാറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. ഇയാളുടെ വാടക മുറിയിൽനിന്ന് പോലീസ് 35 ലക്ഷം രൂപ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിൽ 71 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചു. ഇതിന് പുറെ, 17 കിലോ നാണയങ്ങളാണ് പിടികൂടിയത്. വൻ തോതിൽ കൈക്കൂലി വാങ്ങിയിട്ടും പ്രതിമാസം 2500 രൂപ വാടകയുള്ള സൗകര്യം കുറഞ്ഞ വീട്ടിലായിരുന്നു ഇയാളുടെ താമസം. കഴിഞ്ഞ 20 വർഷമായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട് സുരേഷ് കുമാർ. താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ 150 പേനകളും പത്തുലിറ്റർ തേനും ഒരു ചാക്ക് കുടംപുളിയുമാണ് കണ്ടെടുത്തത്. ആര് എന്ത് ആവശ്യത്തിന് വന്നാലും കൈക്കൂലി ചോദിച്ചുവാങ്ങുന്നതായിരുന്നു സുരേഷ് കുമാറിന്റെ രീതി. ഏറ്റവും കുറവ് 500 രൂപയായിരുന്നു. ചില വീടുകളിൽ കയറിയും ഇയാൾ കൈക്കൂലി സ്വീകരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് സുരേഷ് കുമാർ. അവിവാഹിതനായ ഇയാൾ വീടുപണി തുടങ്ങിയെങ്കിലും ഇതേവരെ പൂർത്തിയായിട്ടില്ല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇