*⚫ കോഴിക്കോട് ഹോട്ടൽമുറിയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം ഇന്ന് ഖബറടക്കും

കോഴിക്കോട് : ഹോട്ടൽമുറിയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. കോരങ്ങത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ ആണ് കബറടക്കം. എക്സ്റേ പരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്. രണ്ട് മണിയോടെയാണ് മൃതദേഹം അട്ടപ്പാടിയിൽനിന്ന് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ എത്തിച്ചത്. എക്സ് റേ പരിശോധനയ്ക്ക് ശേഷമാണ് തിരികെ മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ലോഹത്തിൻ്റെയോ ആയുധത്തിൻ്റെയോ അവശിഷ്ടങ്ങൾ ശരീരത്തിലുണ്ടോ എന്ന് പരിശോധിച്ചു. മൃതദേഹത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോയെന്നും സ്ഥിരീകരിക്കാനായിരുന്നു പരിശോധന. ആന്തരീക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കും. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് മാത്രമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകൂ.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇