താനൂർ ഹാർബറിൽ തോണികൾ അപകടത്തിൽ പെട്ടു; നാല് പേർക്ക് പരിക്ക്

താനൂർ : ഇന്നലെ രാവിലെ 7 മണിക്ക് താനൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടു ചെറു തോണികൾ അപകടത്തിൽ പെട്ടു. ഹാർബറിൽ നിന്നും ഏകദേശം ഇരുനൂറു മീറ്റർ അകലെ ശക്തമായ തിരമാലയിൽ പെട്ട് തോണികൾ മറിയുകയായിരുന്നു. മറ്റൊരു വള്ളത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോട്ടിൽ ശിഹാബ്, ചപ്പാന്റകത്ത് ഹുസൈൻ, എളാരകത്ത് ത്വാഹ, എളാരകത്ത് ഫിറോസ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ രണ്ടു പേരെ തിരൂർ ജില്ലാ ആശുപത്രിയിലും രണ്ടു പേരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടിൽ ശിഹാബ്, ചുണ്ടന്റെ പുരക്കൽ ശിഹാബ് എന്നിവരുടെ ഉടമസ്ഥതിയിൽ ഉള്ളതാണ് തോണികൾ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇