ബോട്ട് ദുരന്തം :എസ് ഡി പി ഐ പ്രതിഷേധം ഇന്ന്

താനൂർ : 22 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ അനധികൃത ബോട്ട് സർവീസിന് കൂട്ടുനിന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് താനൂരിൽ പ്രതിഷേധം സംഘടിപ്പിക്കും, വൈകിട്ട് 4:00 മണിക്ക് താനൂർ ടൗൺ വാഴക്കത്തെരുവിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധ റാലി താനൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡിൽ സമാപിക്കും, തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്യും, ജില്ലാ പ്രസിഡന്റ് ഡോക്ടർ സി എച്ച് അഷ്റഫ് അധ്യക്ഷതവഹിക്കും, ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കെ സി നസീർ, ജില്ലാ കമ്മിറ്റിയംഗം എ കെ അബ്ദുൽ മജീദ് എന്നിവർ സംബന്ധിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇