ബോട്ട് ദുരന്തം മന്ത്രി അബ്ദുറഹിമാൻ ചോദ്യങ്ങൾക്ക് മറുപടി പറയണം : കെ. എം. ഷാജി

താനൂർ : താനൂരിലെ ബോട്ട് ദുരന്തത്തിൽ 22 പേർ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാൻ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ മതിയാകൂ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി പറഞ്ഞു. താനൂരിൽ നടന്ന യു. ഡി. എഫ് പ്രക്ഷോഭ റാലിയിൻ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയാതെ തറ വർത്തമാനം പറയുകയല്ല ഒരു ഉത്തരവാദപ്പെട്ട മന്ത്രി ചെയ്യേണ്ടത്. മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം പ്രകോപിതനാവുകയില്ല വേണ്ടത്. ഓരോ മലയാളിയുടെയും നികുതിപ്പണം കൊണ്ടാണ് താൻ മന്ത്രിയായി വാഴുന്നതെന്ന് മന്ത്രി മനസിലാക്കണം. ബോട്ട് ദുരന്തത്തിൽ ഇണ്ടയറക്റ്റ് ആയി വി അബ്ദുറഹിമാന് പങ്കുണ്ട്. ദുരന്തം ഉണ്ടായ ശേഷം അന്വേഷണം നടത്തുന്നതിലല്ല കാര്യം. അപകടം ഉണ്ടാകുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകൾ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. കേരളത്തിലെ വഖഫ് സ്വത്തുക്കൾ അടിച്ചു മാറ്റാൻ മന്ത്രി ഒത്താശ ചെയ്യുകയാണ്. ഫാറൂഖ്‌ കൊള്ളേജിന്റെ ചെറായി ബീച്ചിലെ വഖഫ് ഭൂമി നികുതി അടക്കാൻ സൗകര്യം ഒരുക്കി കൊടുത്തത് ഇതിന് ഉദാഹരണമാണ്. ബോട്ട് ദുരന്തത്തിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ യു. ഡി. എഫ് സമര രംഗത്തുണ്ടാകും. മരണത്തിന്റെ വ്യാപരിയായി മന്ത്രി വി അബ്ദുറഹിമാൻ മാറിയിരിക്കുകയാണെന്നും കെ. എം. ഷാജി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇