*താനൂർ ബോട്ടപകടം: എൻ എഫ് പി ആർ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു*

താനൂർ : നാടിനെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേർ മരണപ്പെടാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ എഫ് പി ആർ) മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താനുർ തൂവൽ തീരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നിർത്തി വെച്ച ബോട്ട് സർവീസ് പുനരാരംഭിക്കുവാൻ ഇടപെട്ട ഉന്നതൻമാരുടെയും, അനുമതിയില്ലാതെ പ്രവർത്തനം നടത്താൻ അനുവദിച്ച സംസ്ഥാന – പ്രാദേശിക ഭരണകൂടങ്ങളുടെയും അഴിമതി കാണിച്ച ഉദ്യോഗസ്ഥന്മാരെയും അനാസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും, അധികാരികളുടെ ഇത്തരം നിരുത്തരവാധിത്വമായ ചെയ്തികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടനാ നേതൃത്വം പറഞ്ഞു.മരിച്ച കുടുംബത്തിന് സർക്കാറുകൾ അനുവദിച്ചു നഷ്ട പരിഹാരത്തുക പോരെന്നും ഇത് ഒരു കോടി രൂപ വീതമാക്കി ഉയർത്തണമെന്നും, ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും എൻ എഫ് പി ആർ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി ചിറക്കൽ ബുഷ്റ കണ്ണൂർ ഉദ്ഘാടനം ചെയ്തു. മനാഫ് താനൂർ, എ.പി.അബ്ദുൾ സമദ്, അബ്ദുറഹീം പൂക്കത്ത്, മജീദ് മുല്ലഞ്ചേരി ,കബീർ കഴുങ്ങിലപ്പടി, ലതീഷ് കണ്ണൂർ, റഷീദ് തലക്കടത്തൂർ ,മുസ്തഫ ഹാജി പുത്തൻ തെരു, , ബിന്ദു പുത്തരിക്കൽ, മജീദ് തെന്നല പ്രവീൺ കുമാർ പരപ്പനങ്ങാടി സംസാരിച്ചു. സംഘടനാ പ്രതിനിധികൾ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]