*🩸ഓരോ രക്തദാതാവിന്റെയും പൂർണ സുരക്ഷ ഉറപ്പ് നൽകുന്നത് വരെ അൽമാസിലേക്ക് ദാതാക്കളെ അയക്കുന്നതല്ല:ബ്ലഡ്‌ ഡോണേഴ്സ് കേരള | മലപ്പുറം

മലപ്പുറം : കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കോട്ടക്കൽ അൽമാസ് ആശുപത്രിയിലെ രോഗിക്ക് വേണ്ടി ബ്ലഡ് ഡോണേഴ്‌സ് കേരളക്ക് കീഴിൽ അൽമാസ് ആശുപത്രി ബ്ലഡ് സെന്ററിൽ സന്നദ്ധ രക്തദാനം നിർവ്വഹിച്ച രക്തദാതാവ് വീട്ടിലേക്ക് മടങ്ങവേ ബോധരഹിതനായി വീഴുകയും സാരമായ പരിക്ക് പറ്റുകയുമുണ്ടായി…ഇതിനെ തുടർന്ന് വ്യക്തിയെ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചു തുടർ ചികിത്സ നൽകുകയും ചികിത്സാചെലവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി സംസാരിച്ചപ്പോൾ ചെലവ് അവർക്ക് വഹിക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ബിഡികെ യാണ് മുഴുവൻ ചെലവും വഹിച്ചിരിക്കുന്നത്…മണിക്കൂറുകളോളം ഹോസ്പിറ്റൽ അടിയന്തിര വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയെ ഒന്ന് സന്ദർശിക്കാൻ പോലും തൊട്ടടുത്ത കാബിനിൽ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസർ മുൻകൈ എടുത്തില്ല എന്നതാണ് വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.*തന്റെ ആരോഗ്യവും സമയവും മറ്റുള്ളവർക്കായി ചിലവഴിച്ച് സ്വയം സന്നദ്ധനായി എത്തുന്ന രക്തദാതാവിന്റെ സുരക്ഷക്ക് വിലകൽപ്പിക്കാത്ത ഹോസ്പിറ്റലുമായി സഹകരിച്ചു പോവുന്നത് ബുദ്ധിമുട്ടാണ്.അതിനാലാണ് ഇങ്ങനെ ഒരു നീക്കത്തിന് മുതിരുന്നത്.നിലവിലെ സാഹചര്യത്തിൽ ഓരോ രക്തദാതാവിന്റെയും പൂർണ സുരക്ഷ ഉറപ്പ് നൽകുന്നത് വരെ അൽമാസിലേക്ക് ദാതാക്കളെ അയക്കുന്നതല്ല.ബ്ലഡ്‌ ഡോണേഴ്സ് കേരള | മലപ്പുറം ഭാരവാഹികൾ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇