സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ദേശീയ യുവജന ദിനത്തിൽ മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ സംഗമം നടത്തി.

0

തൃശ്ശൂർ.ഭാരതത്തിന്റെ ആത്മീയാചാര്യന്‍, നവോത്ഥാനത്തിന്റെ നെടുനായകന്‍, ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു- സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ദേശീയ യുവജന ദിനത്തിൽ മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ സംഗമം നടത്തി.

യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ഭാരതത്തിന്റെ ഭാവി യുവാക്കളിലൂടെയാണെന്ന് വിശ്വസിച്ച് തന്റെ ഓരോ വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും യുവതയ്ക്ക് ഊർജം പകർന്നു നൽകിയ ധീരനായ സന്ന്യാസി ശ്രേഷ്ഠൻ സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനം 1984ൽ നവഭാരത സ്വപ്നങ്ങൾക്ക് അടിത്തറ പാകിയ യുവപ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചതെന്നും, അദ്ദേഹത്തിന്റെ മകൻ രാഹുൽ ഗാന്ധി ഒന്നിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാജ്യത്ത് സ്നേഹത്തിന്റെ ദൂതുമായി നടക്കുന്ന ഭാരത് ജോഡോ യാത്ര ലോകത്തിന് മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജെൻസൻ ജോസ് കാക്കശ്ശേരി അഭിപ്രായപ്പെട്ടു. നിധിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിലും, മൂകാഭിനയത്തിലും A ഗ്രേഡ് നേടിയ ആതിര സുരേഷിനേയും, ഏയ്റിൻ മരിയയെയും അനുമോദിച്ചു. ജോസ് കുന്നപ്പിള്ളി, സി.ജി.സുബ്രമഹ്ണ്യൻ, അന്നം ജെയ്ക്കബ്, ചന്ദ്രൻ കോച്ചാട്ടിൽ, ഇ.എസ്.മാധവൻ, അനൂപ് ശ്രീനി, അവിൻ പെരിഞ്ചേരി, ശരത്ത് രാജൻ, അഡോൾഫ് ടോണി, ബിന്നു ഡയസ് എന്നിവർ പ്രസംഗിച്ചു. ഹരിദാസ്, ജോൺ.സി.ജോർജ്, ടോണി ആമ്പക്കാടൻ, മനോജ് പിഷാരടി, ദയനാനന്ദൻ, ഡേവിസ്, ബേബി പെട്ടിക്കൽ എന്നിവർ നേതൃത്വം നൽകി.

സ്വാമി വിവേകാനന്ദന്റെ സ്മരണകൾക്കു മുന്നിൽ ആദരവ് അർപ്പിച്ചു കൊണ്ടും, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ചടങ്ങുകൾക്ക് പരിസമാപ്തി കുറിച്ചു.

Leave A Reply

Your email address will not be published.