രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ സ്ഥിരം ‘ഭാരത് യാത്രികരുടെ പട്ടികയിൽ മലപ്പുറത്തു നിന്ന് മൂന്ന് പേർ കാൽനട യാത്രയിൽ പങ്കാളികളായി

പങ്കാളികളായി തിരുരങ്ങാടി ; കന്യാകുമാരി മുതൽ കശ്‍മീര് വരെയുള്ള രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ സ്ഥിരം ‘ഭാരത് യാത്രികരുടെ പട്ടികയിൽ മലപ്പുറത്തു നിന്ന് മൂന്ന് പേര് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി തെരെഞ്ഞെടുത്തിരുന്ന ചെറുമുക്ക് സ്വദേശി എൻ ടി ഇസ്മായിലും വണ്ടുർ സ്വദേശി ബിജേഷ് പൊന്നാനി സ്വദേശി ഷാജി കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയത് മുതൽ മൂന്ന് മാസക്കാലമായി ഒരു ദിനം പോലും വിടാതെ യാത്രക്കൊപ്പമുള്ള മൂവർ ഇപ്പോൾ എ ഐ സി സി ഭാരത് യാത്രികരുടെ ഔദ്യോഗിക പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.ബിജേഷ് ,ഷാജി നേരത്തെ ലീസ്റ്റിൽ കയറിയ ആളുകളാണ് .എന്നാൽ ഇസ്മായിൽ പിന്നീട ലിസ്റ്റിൽ കയറിയതാണ്. ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയർത്തി മതേതര ഭാരതത്തിൻ്റെ കാവൽക്കാരൻ രാഹുൽഗാന്ധി ‘ഭാരത് ജോഡോ’ യെന്ന ചരിത്രയാത്ര പ്രഖ്യാപിച്ച തുമുതൽ മൂവരും മനസ്സുകൊണ്ട് യാത്രക്കൊരുങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ നാലുലക്ഷത്തിലധികം അപേക്ഷകരിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 119 ‘ഭാരത് യാത്രി’ കരുടെ പ്രഥമ ലിസ്റ്റിൽ ഉൾപ്പെടാൻ ഇവർക്ക്സാദിച്ചില്ല. ഭാരത് ജോഡോ യാത്രയുടെ കോർഡിനേറ്റർ ദിഗ് വിജയ് സിംഗും, മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നികും അഭിമുഖം നടത്തി തെരെഞ്ഞെടുത്ത 119 പേരുടെ ലിസ്റ്റിൽ കോൺഗ്രസ് പ്രവർത്തകർക്ക് പുറമെ പോഷക സംഘടനാ പ്രവർത്തകർ, ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ അണിനിരക്കുന്ന സാമൂഹിക സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ, രാജ്യത്തെ മികച്ച എൻ ജി ഓ കളിൽ നിന്നുള്ള പ്രവർത്തകർ എന്നിവരെയെല്ലാം ഉൾക്കൊള്ളിക്കേണ്ടിവന്നു. പ്രസ്ഥാനത്തിനോട് ഈ ചെറുപ്പക്കാരൻ കാണിക്കുന്ന വലിയ സ്നേഹത്തിന് പ്രസ്ഥാനം തിരിച്ചു നൽകുന്ന ചെറിയ സമ്മാനം. കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനമായി മാറിയ മൂവരും .അടുത്ത ആഴ്യ്ച്ച നാട്ടിൽ തിരിച്ച് എത്തുമെന്ന് ഇസ്മായിൽ അറിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ ;ഭാരത് ജോഡോ യാത്ര ജില്ലയിൽ നിന്ന് പങ്കെടുത്ത ഇസ്മായിൽ .ബിജേഷ് ,ഷാജി കശ്‍മീരിൽ നിന്ന് പകർത്തിയ ചിത്രം