ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ യാത്രയും ദേശീയോദ്ഗ്രഥന സംഗമവും നടത്തി
മൂന്നിയൂർ: കശ്മീരിൽ പരിസമാപ്തി കുറിച്ച രാഹുൽ ഗാന്ധിയുടെ ജോഡോയാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഡി സി സി യുടെ ആഹ്വാന പ്രകാരം മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ യാത്രയും ദേശീയോദ്ഗ്രഥന സംഗമവും നടത്തി , തലപ്പാറയിൽ നിന്നും ആരംഭിച്ച യാത്രക്ക് മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി നേത്രത്വം നൽകി ശിങ്കാരിമേളത്തിന്റെയും മറ്റു കലാരുപങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ യാത്ര ആലിൻ ചുവട് അങ്ങാടിയിൽ സമാപ്പിച്ചു. തുടർന്ന് നടന്ന ദേശീയോദ്ഗ്രഥന സംഗമത്തിൽ കെ. മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു , കെ.പി.സി.സി. മെമ്പർ പി. ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഉസ്മാൻ കാച്ചടി മുഖ്യാതിഥിയായി പങ്കെടുത്തു, സി.കെ.ഹരിദാസൻ , എ.വി. അക്ബറലി .എന്നിവർ സംസാരിച്ചു. മൊയ്തീൻ മൂന്നിയൂർ സ്വാഗതവും . ചാനേത്ത് അബ്ദു നന്ദിയും പറഞ്ഞു