ഇന്ത്യൻ രാഷ്ട്രീയത്തിൽ സുവർണ്ണലിപികളിൽ എഴുതി ചേർത്തുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസം മുക്കാട്ടുകരയിൽ *ഭാരത് ജോഡോ തൈ* നട്ടു ആഘോഷിച്ചു
.സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കേട്ടറിഞ്ഞ് മുന്നോട്ടു നീങ്ങുകയാണ് ഈ സ്നേഹത്തിന്റെ കാവലാൾ. ഏകദേശം 2600 കി.മീ. പിന്നിട്ട യാത്രയുടെ വിജയം നാനാത്വത്തിൽ ഏകത്വമാണ്. അവകാശ പോരാട്ടങ്ങൾക്ക് എന്നും കൂടെയുണ്ടാകുമെന്നും, രാജ്യത്ത് വിദ്വേഷം ഇല്ലാതായി നമ്മൾ ഒന്നാകുന്ന കാലം വിദൂരമല്ല എന്നും തെളിയിച്ചുകൊണ്ട് ഇന്ത്യയെ വീണ്ടെടുക്കുവാനായി *രാഹുൽ ഗാന്ധി* നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിന ആഘോഷത്തിന്റെ ഭാഗമായി മുക്കാട്ടുകര രാജീവ് ഗാന്ധി സ്ക്വയറിൽ *ഭാരത് ജോഡോ തൈ* നടുകയും, തൈകൾ വിതരണവും ചെയ്തു. ഒരുമയുടെ പ്രതീകമായി യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി, മുതിർന്ന നേതാവ് പി.എ.ജോസഫ്, ചാർജ്ജ് വഹിക്കുന്ന കെ.കെ.ആന്റോ എന്നിവർ ചേർന്നാണ് ഭാരത് ജോഡോ തൈ നടുകയും, വിതരണവും ചെയ്തത്. ഇ.എസ്.മാധവൻ, ചന്ദ്രൻ കോച്ചാട്ടിൽ, അന്നം ജെയ്ക്കബ്, വിൽസൻ എടക്കളത്തൂർ, നിധിൻ ജോസ്, ജോൺ.സി.ജോർജ്ജ്, ബേബി പെട്ടിക്കൽ, ഇ.വി.ഡേവിസ്, കെ.എ.ബാബു, സി.ഡി.സെബീഷ്, ജോസ്.വി.എൽ, ഷാജു ചിറയത്ത്, സി.ജെ.ജോർജ്ജ്, തങ്കമ ബേബി, സി.എ.ഡേവിസ്, അഖിൽ എന്നിവർ നേതൃത്വം നൽകി.