ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുവത്കരിക്കാനുള്ള നീക്കത്തിൽ ജാഗ്രത പാലിക്കുക

പരപ്പനങ്ങാടി : ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചു വത്കരിക്കാനുള്ള നീക്കത്തിൽ ജാഗ്രത പാലിക്കണമെന്ന് എസ്.ഡി.പി ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.കേരള പിറവിദിനത്തിൽ വിദ്വോശ പ്രചരണങ്ങൾക്കതിരെ സൗഹൃദ കേരളമെന്ന പ്രചരണത്തിന്റെ ഭാഗമായി എസ്.ഡിപി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.കേരളത്തെ വർഗീയ ദ്രുവീകരണത്തിലൂടെ സംഘ്പരിവാർ ശക്തികൾ വിഭജിക്കാൻ പ്രചാരണം നടത്തുമ്പോൾ ആഭ്യന്തര വകുപ്പും ഇടത് മുന്നണി ഭരണവും അറിഞ്ഞ് കൊണ്ട് ഒപ്പം നിൽക്കുകയാണ്.കളമശേരി സ്ഫോടനത്തിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ കൂടെ ഒരു സമുധായത്തെ ഭീകരവത്കരിക്കാൻ സി.പി.എം.നേതാക്കൾ അടക്കം മത്സരിക്കുന്നുവിഷലിപ്തമായ പ്രസ്ഥാവനകൾ നടത്തിയ ആർ.എസ്.എസ് നേതാക്കൾക്കെതിരെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ മാസങ്ങളോളം കട്ടപന സ്വദേശിയെ ജയിലിലിട്ട ആഭ്യന്തര വകുപ്പ് വിഷം ചീറ്റുന്ന സംഘ്പരിവാറിനും , മാധ്യമങ്ങൾക്കുമെതിരെ നിസ്സാര വകുപ്പ് ചാർത്തുന്നത് അപകടമാണന്നും കേരളത്തെ തകർക്കാനുള്ള നീക്കമാണന്നും അദ്ധേഹം പറഞ്ഞു.തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റെ ജാഫർ ചെമ്മാട്, സെക്രട്ടറി ഉസ്മാൻ ഹാജി, നൗഫൽ പരപ്പനങ്ങാടി, സിദ്ധീഖ് കെ, ഉമ്മർ ഉള്ളണം സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇