വി.കെ മോഹനനേക്കാൾ നല്ലത് സി.പി.എം ലോക്കൽ സെക്രട്ടറി:പി.കെ ഫിറോസ്*:

*താനൂർ ബോട്ടബകടവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ വി.കെ. മോഹനനേക്കാൾ നല്ലത് സിപിഎം ലോക്കൽ സെക്രട്ടറിയാണെന്ന് പി.കെ.ഫിറോസ് പറഞ്ഞു.മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസിലേക്ക് താനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്നവശ്യപ്പെട്ടു നടത്തിയ മന്ത്രി ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സിപിഎമ്മിന് വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന വ്യക്തിയാണ്. പോലീസ് അന്വേഷണത്തിന് ഏല്പിക്കപ്പെട്ടിട്ടുള്ളവർ മന്ത്രി വി.അബ്ദുറഹിമാന്റെ സ്വന്തക്കാരാണ്. നീതി പൂർവകമായ അന്വേഷണം ഈ ഉദ്യോഗസ്‌ഥൻമാരിൽ നിന്ന് കിട്ടുകയില്ല അദ്ദേഹം കൂട്ടിച്ചേർത്തു.രക്ഷാ പ്രവർത്തനത്തിൽ പരിക്ക് പറ്റിയവർക്ക് ചികിത്സാ സഹായം ലഭ്യമാക്കണം. രക്ഷാ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇