ആവേശം ചോരാതെ ബഷീർ കഥാപാത്രങ്ങൾ അരങ്ങേറി

.മണലിപ്പുഴ ജിഎംഎൽപി സ്കൂളിൽ  ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ബഷീറിൻ്റെ കഥാപാത്രങ്ങൾ തനതു വേഷത്തിൽ മുറ്റത്ത് അണിനിരന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മഴയുടെ അന്തരീക്ഷത്തിലും അത്യധികം ആവേശത്തോടെയാണ് കുട്ടികൾ സംഭാഷണങ്ങളോടെ കഥാപാത്രങ്ങൾക്ക് വേഷം പകർന്നത്. ആടും ആടിന് തീറ്റ കൊടുക്കുന്ന പാത്തുമ്മയും ആമിനുമ്മയും കുട്ടികൾക്ക് കൗതുകമായി.ബഷീർ, ഫാബി ബഷീർ, നാരായണി, കേശവനായർ, സാറാമ്മ, സുഹറ, മജീദ്, കുഞ്ഞിപ്പാത്തുമ്മ, കുഞ്ഞിത്താച്ചുമ്മ,നിസാർ അഹമ്മദ്, ആനവാരി രാമൻ നായർ, പൊൻകുരിശു തോമ, ഒറ്റക്കണ്ണൻ പോക്കർ എന്നിവരൊക്കെ അണിനിരന്നു. ബഷീർ കൃതികളുടെ പ്രദർശനം, കഥാവായന, ക്വിസ് മത്സരം, വീഡിയോ-ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിവൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിൻ്റെ കൃതികളെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ നടന്നു. പരിപാടികൾ മദർ പിടിഎ പ്രസിഡണ്ട് സമീറ പി പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശങ്കരൻ എം അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ നസീഹ കെ, ,ഗോപിക പി പി എന്നിവർ ബഷീർ കൃതികളുടെ വായനാനുഭവങ്ങൾ പങ്കുവച്ചു. ആയിഷ സി ,ബാബുരാജ് സി എന്നിവർ ആശംസകൾ അർപ്പിച്ചു.അബ്ദുൽ അൻസാരി എ പി സ്വാഗതവുംഅഷിത സി പി നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇