ബഷീർ ആധുനിക ആഖ്യാന സാഹിത്യത്തിൻ്റെ അഗ്രദൂതൻ സച്ചിദാനന്ദൻ

തൃശൂർ: ബഷീർ മലയാളത്തിൽ ആധുനിക ആഖ്യാന സാഹിത്യത്തിൻ്റെ അഗ്രദൂതനായിരുന്നുവെന്നും, അദ്ദേഹം അനുഭവാവിഷ്കാരത്തിനു പുതിയ ഭാഷ നിർമിച്ചുവെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. അക്കാദമി ഹാളിൽ ആശയം ബുക്സ് സംഘടിപ്പിച്ച ബഷീർ അനുസ്മരണ, പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.ബഷീർ മുസ്‌ലിം ജീവിതം ആവിഷ്കരിക്കുമ്പോൾ തന്നെ മനുഷ്യാവസ്ഥയുടെ സങ്കടങ്ങളാണ് അവതരിപ്പിച്ചത്. പാർശ്വങ്ങളിൽ നിന്നുകൊണ്ട് അദ്ദേഹം ജീവിതം കണ്ടു, ജനതയുടെ ചരിത്രകാരനായി. ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന നീതിബോധം ബഷീർ മലയാളിക്ക് നൽകി.

സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.ആശയം ബുക്സിൻ്റെ ബഷീർ സ്മാരക പുരസ്കാരങ്ങൾ സച്ചിദാനന്ദൻ ചടങ്ങിൽ വിതരണം ചെയ്തു. അഞ്ച് വിഭാഗങ്ങളിലായി 15 എഴുത്തുകാരാണ് ഈ വർഷം പുരസ്കാരത്തിന് അർഹരായത്: ഷീല ടോമി, ബാലകൃഷ്ണൻ ചെർക്കള, ദിനേശ് കല്യാണി (നോവൽ); റഫീഖ് തറയിൽ, റൂബി ജോർജ്, മുജീബ് റഹ്മാൻ കരുളായി (കഥ); ഡോ. സന്ധ്യ ഇ., ശരത്ബാബു പേരാവൂര്‍, അശ്വനി എ.പി. (കവിത); ഡോ. മുഹമ്മദ് സബീര്‍ എ., ഡോ. നിത്യ പി. വിശ്വം, കെ.കെ. ഗണപതി നമ്പൂതിരിപ്പാട് (പഠനം); അനില്‍കുമാര്‍ പി.വൈ, ഡോ. കെ.വി. തോമസ്, സ്മിത സേവ്യര്‍ എന്നിവർ.തുടർന്ന്, ‘ഫാസിസം വാഴുമ്പോൾ നമ്മുടെ എഴുത്തും ജീവിതവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ.ഇ.എൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഫാദർ പോൾ തേലക്കാട്ട്, ഡോ. ആർ. യൂസുഫ്, ഒ. രാധിക, ഇഖ്ബാൽ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു. ആശയം ബുക്സ് ഡയരക്ടർ വി.വി.എ. ശുക്കൂർ അധ്യക്ഷത വഹിച്ചു. വി.എ. സലീം സ്വാഗതവും എം. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

നേരത്തേ, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളോട് പ്രൊഫ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ, ജോഷി ജോർജ്, എം.കെ. രാമചന്ദ്രൻ എന്നിവർ സംവദിച്ചു.