ബഷീർ ദിനം ആചരിച്ചു

താനൂർ : രായിരിമംഗലം ജി എൽ പി സ്കൂളിൽ വൈക്കo മുഹമ്മദ്‌ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. ബഷീർ പുസ്‌തക പരിചയം, വീഡിയോ പ്രദർശനം, സാഹിത്യ ക്വിസ്, കഥാപാത്രഅവതരണം, നാടകാവിഷ്ക്കാരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. വൈക്കo മുഹമ്മദ്‌ ബഷീർ എന്ന മഹാനായ സാഹിത്യകാരനെ പരിചയ പെടുത്താനും അദ്ദേഹത്തിന്റെ പുസ്തകലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനും പരിപാടികൾ സഹായകമായി. പ്രധാനധ്യാപകൻ കെ. സി കുഞ്ഞമ്മദ്, പി. എൻ ശാന്തി ടീച്ചർ, കെ. രമ്യ, എൻ. ടി സൗദാബി, കെ.ദീപ്തി, ടി. റിൻഷ, വി. ഭവിത, ഷീജ, പി. സൗമ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Comments are closed.