ബാബുരാജ് അനുസ്മരണം

ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓർമയിലെന്നും ബാബുക്ക എന്ന പേരിൽ എം എസ് ബാബുരാജ് അനുസ്മരണം നടത്തി. ബാബുരാജിന്റെ അനശ്വര ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമേള രാജീവ്‌ റാം(കീ ബോർഡ്‌) ബാലകൃഷ്ണൻ പരപ്പനങ്ങാടി (ഹാർമോണിയം) പോഞ്ചത്ത് ഭാസ്കരൻ, എ ടി ശ്രീകുമാർ (തബല) വി എം സുരേഷ് (ഗിറ്റാർ ) എന്നിവർ നയിച്ചു. രാജേഷ്, മുജീബ്, കെ സജിത്ത് കുമാർ, അനിൽകുമാർ കരുമാട്ട്, സൈദ്മാലിക് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ലൈബ്രറി പ്രസിഡന്റ്‌ പി ബാലകൃഷ്ണൻ, പ്രതിഭ തിയേറ്റേഴ്സ് പ്രസിഡന്റ്‌ പി സി സാമുവൽ, കെ രാമദാസ്, ലൈബ്രറി സെക്രട്ടറി കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇