ആയുഷ്മാൻ ഭവ: പദ്ധതി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഉൽഘാടനം ചെയ്തു
തിരൂരങ്ങാടി:വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായും കൂടുതല്‍ ഫല പ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന ആയുഷ്മാന്‍ഭവ പദ്ധതി ക്യാംപയിൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഉൽഘാടനം ചെയ്തു.ഇതുവഴി വിദൂര പ്രദേശങ്ങളില്‍ ഇള്‍പ്പെടെയുളള അര്‍ഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും.മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഈ ക്യാംപയിന്‍ നടപ്പിലാക്കുന്നത് . അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് തയ്യാറാക്കി വിതരണം ചെയ്യുന്ന ആയുഷ്മാന്‍ ആപ്‌കേ ദ്വാര്‍ ,ജനകീയാരോഗ്യകേന്ദ്രങ്ങള്‍ മുഖേന ആഴ്ചകള്‍ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ മേള, വിവിധ ആരോഗ്യ സേവനങ്ങളെക്കുറിച്ചും പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്ക് അറിവ് പകരുന്നതിനായി വാര്‍ഡ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ സഭ എന്നിവയാണ് ഇവ. ഇതു കൂടാതെ അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി അവയവദാന പ്രതിജ്ഞ എടുക്കുക,രക്തദാന ക്യാംപ് നടത്തുക എന്നിവയും ഈ ക്യാംപയിന്റെ ഭാഗമാണ്. ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ ദേശീയതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിർവ്വഹിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയിലും ആയുഷ്മാന്‍ ഭവ ക്യാംപയിന്റെ ഉൽഘാടനം നടന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ കെ .പി .മുഹമ്മദ്കുട്ടി ഉൽഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി .പി.ഇസ്മായില്‍ അദ്ധ്യക്ഷംവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ:പ്രഭുദാസ് സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആശുപത്രി വികസന സമിതി അംഗം അബ്ദുറഹിമാന്‍ കുട്ടി, നേഴ്സിംഗ് സൂപ്രണ്ട് ലീജ എസ് ഖാന്‍, പി .ആര്‍. ഒ. മുനീര്‍ സി .വി.എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍പെക്ടര്‍ കിഷോര്‍കുമാര്‍ പ്രതിഞ്ജ ചൊല്ലികൊടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
