കേരളത്തിലെ ഐദീദ് കുടുംബം:പുസ്തക പ്രകാശനം ശനിയാഴ്ച

.മൂന്നിയൂർ: ഡോ:സയ്യിദ് ഫസൽ ആറ്റകോയ തങ്ങൾ ജമലുല്ലൈലി രചിച്ച ” കേരളത്തിലെ ഐദീദ് കുടുംബം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 21 ന് ശനിയാഴ്ച നടക്കും.മൂന്നിയൂർ ആലിൻ ചുവട് പ്രതീക്ഷാ ഭവനിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ. പുസ്തക പ്രകാശനം നടത്തും. സയ്യിദ് അഷ്റഫ് ഐദീദ് കൊയിലാണ്ടി ആദ്യ പ്രതി ഏറ്റുവാങ്ങും. കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സഭ സെക്രട്ടറി സയ്യിദ് ഹംസ ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേത്രത്വം നൽകും. സയ്യിദ് അബ്ദുൽ വഹാബ് ഐദീദ് മൂന്നിയൂർ അദ്ധ്യക്ഷ്യം വഹിക്കും. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബ്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി, ഹനീഫ ആച്ചാട്ടിൽ, സയ്യിദ് ഹബീബ് കോയ തങ്ങൾ ഐദറൂസി, ഗഫൂർ എടത്തോളം, സയ്യിദ് സലീം ഐദീദ് തങ്ങൾ എന്നിവർ പ്രസംഗിക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇