fbpx

മയക്കമില്ലാത്ത കുസുമങ്ങൾ ;
ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.

തിരൂരങ്ങാടി : മയക്കമില്ലാത്ത കുസുമങ്ങൾ എന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ക്യാമ്പയിന്റെ ഭാഗമായി മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്രസയുടെ

നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടി ശ്രദ്ധേയമായി. മോട്ടോർ വാഹന വിഭാഗം ജില്ലാ എൻഫോഴ് സ് എം വി ഐ പി കെ മുഹമ്മദ് ശഫീഖ് ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
സി പി നൂറുൽ അമീൻ സഖാഫി, അബ്ദുർ റഹ്മാൻ അഹ്സനി , ഹമീദ് തിരൂരങ്ങാടി , അബ്ദുസലാംഅഹ്സനി , ഇബ്റാഹീം സഖാഫി നേതൃത്വം നൽകി.
ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾ ഒരുക്കിയ
കൊളാഷ് പ്രദർശനം മുഹമ്മദ് ശഫീഖ് ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി പ്രദർശനം, മത്സരം, ബോധവത്കരണ ക്ലാസ് , പ്രായോഗിക പരിശീലനം തുടങ്ങിയവയും നടന്നു.

പടം:

മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്റസയിൽ നടന്ന ലഹരി വിരുദ്ധ
കൊളാഷ് പ്രദർശനം ജില്ലാ മോട്ടോർ വാഹന വകുപ്പ് എൻഫോയ് സ് മെന്റ് എം വി ഐ പി കെ മുഹമ്മദ് ശഫീഖ്
ഉദ്ഘാടനം ചെയ്യുന്നു.

പടം :
മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്റസയിൽ നടന്ന ലഹരി വിരുദ്ധ
ബോധവത്ക്കരണം ജില്ലാ മോട്ടോർ വാഹന വകുപ്പ് എൻഫോയ് സ് മെന്റ് എം വി ഐ പി കെ മുഹമ്മദ് ശഫീഖ്
ഉദ്ഘാടനം ചെയ്യുന്നു.