*എ വി മുഹമ്മദ് സ്മാരകം വെറും ചർച്ചയാവരുത് യാഥാർത്ഥ്യമാക്കണം* അബ്ദുസമദ് സമദാനി

തിരൂരങ്ങാടി :പല മഹാൻമാരുടെയും സ്മാരകം വെറും ചർച്ചയിൽ ഒതുങ്ങി നിൽക്കുന്നത് പോലെ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ ഏ വി മുഹമ്മദിന്റെയും സ്മാരകം വെറും ചർച്ചയിൽ ഒതുക്കി ഇല്ലാതാവരുതെന്നുംഅത് തിരൂരങ്ങാടി കാർ യാഥാർത്ഥ്യമാക്കണമെന്നും അബ്ദുസമദ് സമദാനി എംപി പറഞ്ഞു, തിരൂരങ്ങാടിയിൽഎ വി മുഹമ്മദ് സ്മാരക കലാവേദിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻറെ ഇരുപത്തി ഒൻപതാം ചരമദിനത്തോടനുബന്ധിച്ച് ഏവിയുടെ ലോകം എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏവിയുടെ ലോകം മാത്രമല്ലാ ഇത് എവിയുടെ കാലം കൂടിയാ ന്നെന്നും മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും പുതുതലമുറ പോലും അദ്ദേഹത്തിൻറെ ആ മധുര സ്വര ഗാനം അയവിറക്കുന്നതും ഇവിടെക്കൂടിയ ഈ ജനസഞ്ചയവും അതിനുദാഹരണമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഏവിയുടെ പാട്ടുകൾ പാടിയും പറഞ്ഞും സമദാനി സദസ്സിനെ കയ്യിലെടുത്തു , കലാവേദി പ്രസിഡന്റ് പി.കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് എം എൽ എ . മുഖ്യ പ്രഭാഷണം നടത്തി. സുബൈർ അരിമ്പ്ര, അഷ്റഫ് തച്ചറപ്പടിക്കൽ , അരിമ്പ്ര മുഹമ്മദ് മാസ്റ്റർ .സി.പി. ഇസ്മായിൽ . സിദ്ധീഖ് പനക്കൽ . രാംദാസ് മാസ്റ്റർ,നൗഷാദ് സിറ്റി പാർക്ക് . വി.വി. ആയിഷുമ്മു, പി.ടി. ഹംസ എന്നിവർ സംസാരിച്ചു.ഏവി യുടെ കൂടെ കലാവേദി കളിൽ സജീവമായിരുന്ന ജയഭാരതി ചേച്ചി , തൃക്കുളം കൃഷ്ണൻ കുട്ടി. തബലിസ്റ്റ് ഭാസ്ക്കരൻ , തബല മുഹമ്മദ് എന്നിവരെയും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറ സാനിദ്യമായ ഡോ: കബീർ മച്ചിഞ്ചേരി. എന്നിവരെയും സദസ്സിൽ ആദരിച്ചു , ഡോ: റഊഫ് വണ്ടൂർ വരച്ചഏ വി യുടെ ഛായാചിത്രം സമദാനി ഏവിയുടെ കുടുംബത്തിന്കൈ മാറി.. പ്രശസ്ത ഗായകൻ ഫിറോസ് ബാബുവും ശബ്നം അക്രമും , മെഹ്റിനും നടത്തിയ ഇശൽവിരുന്ന് സദസ്സിന് കൊഴുപ്പേകി…

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇