എ വി. മുഹമ്മദിന് സ്മാരകം. മന്ത്രിക്ക് നിവേദനം നൽകും

തിരൂരങ്ങാടി : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ മർഹും എ.വി മുഹമ്മദിന് ജന്മനാട്ടിൽ സ്മാരകം പണിയണമെന്ന് എ.വി മുഹമ്മദ് സ്മാരക കലാവേദി ജനറൽ മ്പോ ഡി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. നമ്മേ വിട്ട് പിരിഞ് കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അർഹതപ്പെട്ട അംഗീകാരം നൽകാതെ അവഗണിക്കുന്നത് ആ മഹാ മനീഷയോടും അദ്ധേഹത്തെയും അദ്ധേഹംമാപ്പിളപ്പാട്ട് മേഘലക്ക് ചെയ്ത സംഭാവനകളെയും അവഹേളിക്കുന്നതിന് തുല്യമാന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിശയത്തിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു. മൂന്നിയൂർ മാസ് ക്ലബ്ബ് മിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി അഷ്റഫ് തച്ചറപടിക്കൽ .സിദ്ധീഖ്പനക്കൽ ,അരിമ്പ്ര സുബൈർ.ഡോ : ടി.എം അബുബക്കർ (മാസ്ക്ലബ്ബ് പ്രസിഡന്റ്). മുഹമ്മദ് അക്രം (ദർശനാ ചാനൽ പ്രോഗ്രാം ഡയറക്ടർ ) മൊയ്തീൻ മൂന്നിയൂർ, റഷീദ് വടക്കൻ, സാജിത ടീച്ചർ. സെത് മാലിഖ് മൂന്നിയൂർ. ഒ.പി.മുനീർ . എൻ.എ. ഫായിസ് . റഷീദ് തിരൂരങ്ങാടി . പി.പി.കെ.ബാവ,എന്നിവർ സംസാരിച്ചു. തുടർന്ന് അസ്ക്കർ ബാബു പന്തരങ്ങാടിയുടെ നേതൃത്വത്തിൽ മർഹും എ.വി യുടെ ഗാനങ്ങൾ പാടി സമാപനം കുറിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇