എ.വി. മുഹമ്മദ് സ്മാരക കലാ വേദി വിളയിൽ ഫസീല അനുസ്മരണം നടത്തി
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇



തിരൂരങ്ങാടി : പ്രശസ്ത മാപ്പിളപ്പാട്ട് സിനിമ പിന്നണി ഗായികയും ഇശലിന്റെ വാനമ്പാടിയും ആയിരുന്ന വിളയിൽ ഫസീലയെ എ. വി .മുഹമ്മദ് സാംസ്കാരിക കലാ വേദി അനുസ്മരിച്ചു..



ചെമ്മാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കലാവേദി പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ദർശന ടീവി പ്രോഗ്രാംഡയറക്ടർ കെ പി മുഹമ്മദ്അക്രം അനുസ്മരണ പ്രഭാഷണം നടത്തി.ആധാർ ഗോൾഡ് എം.ഡി .സിദ്ദീഖ് പനക്കൽ സുബൈർ അരിബ്ര. അഷ്റഫ് തച്ചറപ്പടിക്കൽ , മൊയ്തീൻ മൂന്നിയൂർ, അനിൽ കക്കാട് പ്രതിഭ തിയേറ്റേഴ്സ്, എന്നിവർ സംസാരിച്ചു. സൈത് മാലിക്ക് മൂന്നിയൂർ- അശ്ക്കർ ബാബു, തുടങ്ങി പരിപാടിയിൽ പങ്കെടുത്ത പലരും വിളയിൽ ഫസീല പാടിയ പാട്ടുകൾ പാടി ഫസീലയെ അനുസ്മരിച്ചു.