ആഹാരത്തിനും മരുന്നിനും വക കണ്ടെത്താൻ വേണ്ടി ഓട്ടോറിക്ഷയിൽ പാട്ട് പാടി കൊണ്ടിരുന്ന ഒരു ഉമ്മയെ പാടി സഹായിച്ച ആതിരക്ക് സ്നേഹോപഹാരം നൽകി

ആഹാരത്തിനും മരുന്നിനും വക കണ്ടെത്താൻ വേണ്ടി ഓട്ടോറിക്ഷയിൽ പാട്ട് പാടി കൊണ്ടിരുന്ന ഒരു ഉമ്മയെ പാടി സഹായിച്ച നിലംബൂർ പോത്ത് കല്ലിലെ ആതിരക്ക് ഇന്ന് പഠിക്കുന്ന സി. എ.ച്ച് എസ്. സ്കൂളിൽ വെച്ച്കേരള മാപ്പിള കലാ അക്കാദമി നിലംബൂർ ചാപ്റ്റർ ചെയർമാൻ കെ ടി. ജബ്ബാർ ഹാജി ഉപഹാരം നൽകി ആദരിച്ചു. കൺവീനർ സലൂബ് ജലീൽ ക്യാഷ അവാർഡ് നൽകി ചുമ കാരണം പാടാൻ പ്രയാസപ്പെട്ട ഉമ്മയോട് നിങ്ങൾ കുറച്ച് വിശ്രമിച്ചോളൂ എന്ന് പറഞ്ഞായിരുന്നു ആദിര താലോലം എന്ന മാപ്പിള പാട്ട് പാടി ശ്രദ്ധ നേടിയത്സ്കൂളിൽ നടന്ന ചടങ്ങിൽ കലന്തൻ നാണി.കെ ടി.സുബൈദ എടക്കര. ഹെഡ് മാസ്റ്റർ കെ എ. വർഗീസ്. സി എച്ച്. ഇഖ്‌ബാൽ മാസ്റ്റർ. പി എസ്. തോമസ് മാസ്റ്റർ. ജെസി. കെ ബേബി. സണ്ണി മത്തായി ഫെബി ജേക്കബ്. അജു ഉമ്മൻഎന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇