അസ്ത്ര സെപ്റ്റംബർ,29 ന് റിലീസ്. ചിത്രത്തിന്റെ ലിറിക്കൽ ഗാനം പുറത്തിറങ്ങി..
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടും ചേർന്ന് നിർമ്മിക്കുകയും ആസാദ് അലവിൽ സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്ന സസ്പെൻസ് ത്രില്ലെർ ചിത്രം “അസ്ത്ര” യിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ലോഞ്ചും ഗാനത്തിന് സിനിമാ റിലീസ് തീയതി പ്രഖ്യാപനവും ഓഗസ്റ്റ് 19 ശനിയാഴ്ച്ച വൈകുന്നേരം ഗുരുവായൂർ പങ്കജ് റെസിഡെന്‍സി ഹോട്ട് കിച്ചൻ ഹോട്ടലിൽ വെച്ചു നടന്നു. അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, സുഹാസിനി കുമരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയാണിത്.ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.സർക്കിൾ ഇൻസ്‌പെക്ടർ പ്രേമാ നൻദ്,അമിത് ചക്കാലക്കൽ, സുഹാസിനി കുമ രൻ,സംഘവി,രേണു സൗന്ദർ, സന്ധ്യ മനോജ്,സന്തോഷ് കീഴാറ്റൂർ, അബുസലിം,ശിവജി ഗുരുവായൂർ, ജയകൃഷ്ണൻ, തിരക്കഥാകൃത്തുകളായ വിനു കെ മോഹൻ. ജിജുരാജ് എന്നിവർ പങ്കെടുത്തു.പി ആർ ഒ എം കെ ഷെജിൻ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇