ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 പ്രോഗ്രാമിന്റെ ഭാഗമായി താനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി

ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 പ്രോഗ്രാമിന്റെ ഭാഗമായി താനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

എന്‍ എന്‍ എസ്, എസ് പി സി, മറ്റു വിദ്യാര്‍ഥികള്‍, നഗരസഭ കൗണ്‍സില്‍ലര്‍മാര്‍, അധ്യാപകര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ അടങ്ങുന്ന റാലിയോടെ പരിപാടികള്‍ ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ ശ്രീ.പി പി ഷംസുദ്ദീന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എല്ലാവരും ചേര്‍ന്ന് ശുചിത്വ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താനൂര്‍ ബ്ലോക്ക് ജംഗ്ഷനിൽ നിന്നും തുടങ്ങിയ റാലി താനൂര്‍ ബീച്ചില്‍ അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി ചെയർമാന്റെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്ന് ബീച്ച് വൃത്തി ആക്കുകയും ചെയ്തു

. നഗരസഭ സെക്രട്ടറി ശ്രീമതി. അനുപമ. ടി, വൈസ് ചെയർപേഴ്സൺ ശ്രീമതി. സി കെ സുബൈദ, വിവിധ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാര്‍ ആയ ശ്രീ. അലി അക്ബര്‍ , ശ്രീ. സി കെ എം ബഷീര്‍, ശ്രീ. ജയ പ്രകാശ്‌ , ശ്രീമതി. ജസ്ന ബാനു, ക്ലീന്‍ സിറ്റി മാനേജർ ശ്രീ. സക്കീര്‍ ഹുസൈന്‍ വി പി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീമതി. രേഷ്മ, ശ്രീമതി. ഷെല്‍ജ, ശ്രീ. മുഹമ്മദ് ഷഹീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു..