” മാലിന്യമുക്തം നവകേരളം” പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം , കെ.പുരം ജനകീയ വായനശാല & ഗ്രന്ഥാലയം ” ശുചീകരണ യജ്ഞം” പരിപാടി സംഘടിപ്പിച്ചു

” മാലിന്യമുക്തം നവകേരളം” പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം , കെ.പുരം ജനകീയ വായനശാല & ഗ്രന്ഥാലയം ” ശുചീകരണ യജ്ഞം” പരിപാടി സംഘടിപ്പിച്ചു. കാലത്ത് 8 മണിക്ക് വായനശാലയും പരിസരവും ശുചീകരിച്ച് കൊണ്ട് വാർഡ് മെമ്പർ പി.വി. ഷൺമുഖൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ സെക്രട്ടറി കെ.ശിവദാസ് സ്വാഗതം പറഞ്ഞു. ഇ.വി.സുകുമാരൻ നായർ , ഒ.രാജൻ എന്നിവർ സംസാരിച്ചു. മണി മലയിൽ, എം.സുബ്രഹ്‌മണ്യൻ, എം.സോമൻ , കെ. സന്തോഷ്, പി.വി.കൃഷ്ണൻ , ടി.സുകുമാരൻ , അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. പുരുഷോത്തമൻ ,യൂസഫ്, കെ. പ്രതീഷ്, കൊണ്ടായിൽ സുജി എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. എ.സിറാജുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇