സ്കൂൾ റ്റു ബറ്റാലിയൻ” പ്രോഗ്രാമിൻ്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ: ഹൈസ് കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ കോഴിച്ചെന ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പ് സന്ദർശിച്ചു.

ബ്രിട്ടീഷ് ഭരണ കാലത്ത് സ്ഥാപിതമായ ക്ലാരി പോലീസ് ക്യാമ്പിലെ ചരിത്ര ശേഷിപ്പുകൾ വിദ്യാർത്ഥികൾ നേരിട്ടു കണ്ടു മനസ്സിലാക്കി, ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂൾ റ്റു ബറ്റാലിയൻ പ്രോഗ്രാം സംഘടിപ്പിച്ചിച്ചിട്ടുള്ളത്. ആയുധ പ്രദർശനം , സെറിമോണിയൽ ഗാർഡ് ,ക്യാമ്പ് ഫെമിലിയ റൈസേഷൻ ,ക്ലോസിംഗ് സെറിമണി എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ റ്റു ബറ്റാലിയൻ പ്രോഗ്രാം ആംഡ് പോലീസ് ഇൻസ്പെക്ടർ പ്രേമൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എ.പി എസ്.ഐ മാരായ മധു ,രമേഷ് കുമാർ ജി ജീഷ്. വി.ചാക്കോ ,പ്രസാൽ എന്നിവർ നേതൃത്വം നൽകി, ക്ലോസിംഗ് സെറിമണി അസിസ്റ്റൻ്റ് കമാണ്ടൻ്റ് രാജേഷ് കെ.വി ഉദ്ഘാടനം ചെയ്തു. എ.പി. എ. എസ്ഐ മധു സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു..

Comments are closed.