കലകൾ മാനവരാശിയുടെഉന്നമനത്തിനാവണംകുറുക്കോളി മൊയ്തീൻ എം.എൽ.എ

തിരൂർ: കലകളും സിനിമകളും സൃഷ്ടിക്കപെടുന്നത്മാനവരാശിയുടെ ഉന്നമനം ലക്ഷ്യം വെച്ചാകണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ എ പറഞ്ഞു.തിരുർ തുഞ്ചൻ പറമ്പിൽ കാലം സാക്ഷി എന്ന സിനിമ റിലീസ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംതിരുരിന്റെ പശ്ചാതലത്തിൽതിരുരും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാർ അണിയിച്ചൊരുക്കിയ സിനിമയാണ് കാലം സാക്ഷി.അഷ്റഫ് കലാശാലരചനയും സംവിധാനവും നിർവഹിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത്തസ്നീം കമർഷയാണ്.അഭിനേതാക്കളും അണിയറ പ്രവർത്തകരുംതിരുർ സ്വദേശികളാണെന്ന പ്രത്യേകതയും കാലം സാക്ഷിക്കുണ്ട്.ചടങ്ങിൽ തസ്നിം കമർഷ അധ്യക്ഷത വഹിച്ചു.തിരൂർ ഡി.വൈ.എസ്.പി. കെ.എം ബിജു അഭിനേതാക്കൾക്കുംഅണിയറ ശില്പികൾക്കുംഉപഹാര സമർപ്പണം നടത്തി.സിനിമാ താരം കുഞ്ഞുമോൻ കൊച്ചിക്കാല മുഖ്യാതിഥിയായി .സേൽട്ടി തിരൂർ, കെ.ഷാഫി ഹാജി, അഡ്വ.എം. വിക്രം കുമാർ , അഡ്വ.പി. നസറുള്ള ,മുജീബ് താനാളൂർ, അനിൽ കോവിലകം, അസ്മ കുട്ടായി , അഷ്റഫ് കലാശാല , കമർഷ എന്നിവർ സംസാരിച്ചു തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കാലം സാക്ഷി എന്ന സിനിമയുടെ റീലീസിംഗ് നിർവഹിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ സംസാരിക്കുന്നു.2) തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കാലം സാക്ഷി എന്ന സീനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജു സംസാരിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇