ലോക ഫിസിയോ തെറാപ്പി ദിനത്തിൽ ആർത്രൈറ്റിക്സ് ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

. കിബിട്സ് ഫിസിയോ തെറാപ്പി സെൻ്ററും പരപ്പനാട് വാക്കേസ് ക്ലബ്ബും സംയുക്തമായി ചിറമംഗലം കിബിട്സ് ഫിസിയോതെറാപ്പി സെന്ററിൽ വെച്ച് ലോക ഫിസിയോതെറാപ്പി ദിനത്തിൽ സൗജന്യ ആർത്രൈറ്റിക്സ് ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മേഖലകളിലെയും പുരുഷന്മാരും സ്ത്രീകളും അടക്കം അമ്പതോളം പേർ ക്യാമ്പിലെത്തി ചികിത്സ നേടി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു. ക്യാമ്പ് വാക്കേഴ്സ് ക്ലബ്ബിൻറെ വൈസ് പ്രസിഡൻറ് കുഞ്ഞിമരക്കാർ പിവിയെ പരിശോധിച്ച് തുടക്കം കുറിച്ചു. പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കെ , കൺവീനർ കെ ടി വിനോദ് , ക്ലബ്ബ് മെമ്പർമാരായ ടി മനോജ്, രവീന്ദ്രൻ, ഷീബ പി, കിബിട്സ് എം ഡി മുഹമ്മദ് യാസിർ എന്നിവർ പങ്കെടുത്തു. തുടർന്ന് കായിക മേഖലയിൽ വരാവുന്ന പരിക്കുകളെ കുറിച്ചും അതിന് നൽകാവുന്ന ചികിത്സയെകുറിച്ചും ഡോ. ജർഷാദ് തട്ടാരത്തിൽ ക്ലാസ് എടുത്തു. ക്യാമ്പിന് ഫിസിയോ തെറാപ്പി ഡോക്ടർമാരായ ആദിൽ മുഹമ്മദ് ,ദീപ, നിഖിൽ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇