കല ജീവിത യാഥാർഥ്യങ്ങൾ ആവിഷ്കരിക്കണം : സമദാനി

തിരൂരങ്ങാടി :കുഞ്ഞുങ്ങളെ ചുട്ടുകൊന്ന് അട്ടഹസിക്കുന്ന ഈ ദുർഭഗ കാലത്ത് കല ജീവിത യാഥാർഥ്യങ്ങൾ ആവിഷ്കരിക്കണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. പരപ്പനങ്ങാടി ഉപജില്ലാ കലോൽസവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിൽ കവിതയുള്ളയാൾക്കേ നല്ല ഭരണാധികാരി പോലുമാകാനാകൂ. നെഹ്റുവിനെപ്പോലുള്ള ഭരണാധികാരികൾ ഇവിടെ കൂടുതൽ പ്രസക്തരാവുകയാണെന്നും മനുഷ്യത്വത്തെ തകർക്കാൻ ധിക്കാരിയായ ഒരു ഭരണാധികാരിക്കുമാകില്ലെന്നും സമദാനി പറഞ്ഞു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ ഉസ്മാൻ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ, തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ദേവദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.പി ഇസ്മായിൽ, ഇ.പി.എസ് ബാവ, ഇക്ബാൽ കല്ലു ങ്ങൽ, സി.പി സുഹറാബി, സോനാ രതീഷ്, കൗൺസിലർമാരായ മുഹമ്മദലി അരിമ്പ്ര അലി സി.എം, നദീറ കുന്നത്തേരി, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുൽ ഹഖ്, എസ്. എം. സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ സക്കീന, ഹെഡ്മിസ്ട്രസ് കെ കെ മിനി, ഒ എച്ച് എസ് എസ് പ്രിൻസിപ്പൽ ഒ ഷൗക്കത്തലി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ കദിയമു ടീച്ചർ, സി എച്ച് മഹമൂദ് ഹാജി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ജനറൽ കൺവീനർ നെച്ചിക്കാട്ട് മുഹമ്മദലി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ പി അനസ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇