അരിക്കൊമ്പൻ കമ്പം ടൗണിൽ; വാഹനങ്ങൾ തകർത്തു, ആളുകളെ വിരട്ടിയോടിച്ചു, പരിഭ്രാന്തരായി ജനം

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിൽ വിട്ട അരിക്കൊമ്പൻ എന്ന കാട്ടാന കമ്പം ടൗണിലിറങ്ങി. ഇന്ന് രാവിലെയാണ് നഗരത്തിൽ കാട്ടാന എത്തിയത്. ടൗണിലുണ്ടായിരുന്ന ആളുകളെയും വാഹനങ്ങളെയുമൊക്കെ അരിക്കൊമ്പൻ വിരട്ടിയോടിച്ചു. കമ്പം ടൗണിലെ വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ഓട്ടോറിക്ഷകളാണ് കൊമ്പന്‍ തകര്‍ത്തത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പന്‍ പാഞ്ഞോടിയതോടെ ഭയവിഹ്വലരായ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്‌ . ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. ആന കമ്പം ടൗണിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെയാണ് അരിക്കൊമ്പൻ ഇവിടെ എത്തിയതെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലെ വനമേഖലയിലായിരുന്നു ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇