അരീക്കാട് അഞ്ചാമത്തെ ബൈത്തുറഹ്‌മ സമർപ്പിച്ചു

*താനാളൂർ: അരീക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ നിർമിച്ച അഞ്ചാമത് ബൈത്തുറഹ്മ സമർപ്പിച്ചു. കാലാനുസൃതമായ രൂപത്തിൽ പണിത കാരുണ്യ ഭവനം അരീക്കാട് മാങ്ങരണ്ടി പറമ്പാട്ട് നൗഷാദിനാണ് നൽകിയത്. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ അരീക്കാട് ചെറിയ പ്രദേശത്ത് മാത്രം അഞ്ചാമത് ബൈത്തുറഹ്മയാണിത്. എഞ്ചിനീയർ ഒതങ്ങാട്ടിൽ നൂറുദ്ധീൻ, ലോക ഫിറ്റ്നസ് ഫെഡറേഷൻ മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ മഹ്‌റൂഫ് അരീക്കാട് എന്നിവർക്കുള്ള മൊമെന്റോ വിതരണവും യോഗത്തിൽ നടന്നു. അഷ്‌റഫ്‌ കരുമരക്കൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. താനാളൂർ പഞ്ചായത്ത്‌ മുസ്ലീം ലീഗ് പ്രസിഡന്റ് കെ.വി മൊയ്‌തീൻ കുട്ടി അധ്യക്ഷനായി. ഇ ടി മുഹമ്മദ്‌ ബഷീർ എം പി, മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.കെ.എം ഷാഫി, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ മുത്തുകോയ തങ്ങൾ, പഞ്ചായത്ത്‌ ലീഗ് സെക്രട്ടറി ടി. പി.എം മുഹ്സിൻ ബാബു, തെയ്യമ്പാടി ബാവ ഹാജി, പി.പി റസാഖ് മാസ്റ്റർ, മജീദ് ഹാജി വി, മെമ്പർ കുഞ്ഞിപ്പ തെയ്യമ്പാടി, നാസർ എം.പി, ഖാസിം എം.എം, റഷീദ് വി, ഖാലിദ് കെ.വി എന്നിവർ സംബന്ധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇