അരീക്കാട് മേഖല മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു.

താനാളൂർ: അരീക്കാട് പതിനൊന്നാം വാർഡ് നിരപ്പ് മേഖലാ മുസ്ലിം ലീഗ് സമ്മേളനം ചക്കിയത്തിൽ സിദ്ധീഖ് സാഹിബ്‌ നഗറിൽ താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ എൻ മുത്തുക്കോയ തങ്ങൾ ഉത്ഘാടനം ചെയ്തു. ഹബീബ് പകര അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി കെ എം ഷാഫി, വെങ്ങളം റഷീദ്, സിദ്ധീഖലി രാങ്ങാട്ടൂർ, മുഖ്താർ പി.പി പ്രസംഗിച്ചു. താനൂർ സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക ഗവണ്മെന്റ് കോളജ് യൂണിയൻ ഭാരവാകളായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ്, കെ. എസ്.യു ജേതാക്കളെ അനുമോദിച്ചു. താനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അരീക്കാട് എ.എം.യു. പി സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ അരീക്കാട് മേഖലയിൽ നിന്നുള്ള റിഷ്ല ഫെബിൻ കെ.വി, ലെന കെ.പി, അക്ഷയ് സുഭാഷ് കെ.പി എന്നിവരെ ആദരിച്ചു. താനാളൂർ പഞ്ചായത്ത്‌ പരിധിയിൽ പുതുതായി രൂപംകൊണ്ട മുൻ കാല പഞ്ചായത്ത്‌ മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായ ടീംസിന്റെ നേതൃത്വത്തിൽ മുപ്പതോളം ആദ്യകാല പഞ്ചായത്ത്‌ മെമ്പർമാരെ ആദരിച്ചത് വേറിട്ട അനുഭവമായി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ.വി മൊയ്‌തീൻ കുട്ടി, ജനറൽ സെക്രട്ടറി ടി.പി.എം മുഹ്സിൻ ബാബു, പി.പി അബ്ദുൽ റസാഖ്‌ മാസ്റ്റർ, അൻവർ നെല്ലിക്കൽ, കെ.വി കോയമു, തെയ്യമ്പാടി ബാവഹാജി, ഖാദർ ആറങ്ങാട്ടിൽ, എം.പി സമീർ ബാബു, കെ.വി യൂസഫ്, മെമ്പർ കുഞ്ഞിപ്പ തെയ്യാമ്പടി, ഹമീദ് മേലേതിൽ, പി പി അബ്ദുറഹ്മാൻ സംബന്ധിച്ചു.

ഫോട്ടോ: താനാളൂർ അരീക്കാട് മേഖല മുസ്ലിം സമ്മേളനം കെ.എൻ മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.