അരീക്കാട്ട് മുസ്ലിം ലീഗ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

താനാളൂർ: അരീക്കാട് പ്രദേശത്ത് വെട്ടി പൊളിച്ചിട്ട റോഡുകൾ യാത്രയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു ഒൻപതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്തിലുടനീളം ഗതാഗത യോഗ്യമല്ലാത്ത റോഡുകൾ ഒരു വർഷത്തോളമായി കുടി വെള്ള പദ്ധതിയുടെ പേര് പറഞ്ഞു പഞ്ചായത്ത്‌ അധികാരികൾ അവഗണിച്ചുവരികയാണ്. ജനങ്ങൾക്ക് വാഹനം വിളിച്ചു വരാൻ കഴിയാതെയും, സ്വന്തം വാഹനങ്ങൾ തകരാറാവുകയും ചെയ്യുന്ന അവസ്ഥയാണ് .പ്രതിഷേധ പ്രകടനത്തിന് കാസിം എം എം, അലി വി, അലി എം എം, ജംഷീർ പി കെ, നിയാസ് പി കെ, മുത്തു പി, ഫൈസൽ കെ വി, നസീഹ് വി, സിയാദ് സി, സുബൈർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇