അനുമോദിച്ചു
** താനൂർ : മേരിക്യൂറി ഫെലോഷിപ്പിന് അർഹയായ അട്ടത്തോട് സ്വദേശി ഫർഹാന തെസ്നിയെ . കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ഫർഹാന. കോഴിക്കോട് സർവ്വകലാശാലയിൽ റേഡിയേഷൻ ഫിസിക്സിൽ എം.എസ്. സി പൂർത്തീകരിച്ച് പ്രൊജക്ട് ചെയ്തു കൊണ്ടിരിക്കുന്ന ഫർഹാന ഒന്നരക്കോടിയുടെ ഫെലോഷിപ്പിനാണ് അർഹയായിരിക്കുന്നത്. പ്രധാനധ്യാപകൻ ഉപഹാര സമർപ്പണം നടത്തി. നേട്ടം കൈവരിച്ച വഴികളെ ക്കുറിച്ച് ഫർഹാന കുട്ടികളുമായി സംവദിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.പി റോജൻ, സോയ സുരേഷ് കാട്ടിലങ്ങാടി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹസ്സൻ പനയത്തിൽ നന്ദി പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
