ജപ്തി വിരുദ്ധ കൺവെൻഷൻ 12 ന് ഞായർ

തിരൂർ കോരങ്ങത്ത്സർഫാസി വിരുദ്ധ ജനകീയ കൺവെൺഷൻ പ്രസ്ഥാനത്തിന്റെ നേതൃത്യ ത്തിൽ ജപ്തി വിരുദ്ധ കൺവെൻഷൻ 12-11-2023 ഞായർ 10 മണിക്ക് തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം ഹാളിൽ നടത്തുവാൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് തിരൂർ തുഞ്ചൻ പറമ്പിൽ ആലോചന യോഗം പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് ഇതര ധനകാര്യ സ്ഥാപന ങ്ങളുടെ മനുഷ്യത്വ വിരുദ്ധമായ സാമൂഹിക വിരുദ്ധമായ നിലപാടും നടപടികളും ഉയർന്ന മൂല്യ ബോധമുള്ള ഉയർന്ന നീതി ബോധമുള്ള കേരളീയ സമൂഹത്തിന് അനുവദിക്കാനോ, അംഗീകരിക്കുവാനോ കഴിയുന്നതല്ല. അടുത്തകാലങ്ങളിലായി ബാങ്ക്കളുടെ ഭാഗത്ത് നിന്നുള്ള ഫ്യൂഡൽ കാലഘട്ടത്തിലെ മനോഗതിയുള്ള ബാങ്ക് അധികാരികൾ തിരുത്താൻ തയ്യാറാവണം അല്ലെങ്കിൽ സാമാന്യ ജനങ്ങളുടെ നേതൃത്വത്തിൽ ശക്ത മായ പ്രതിരോധം തീർക്കും.2022 കേന്ദ്ര സർക്കാർ കൊണ്ടുവന്ന സർഫാ സിനിയമത്തിലൂടെ ബാങ്ക്കൾക്ക് അമിത അധികാരം ലഭിക്കു കയും സാധാരണക്കാരുടെ കിടപ്പാടങ്ങൾക്ക് ജപ്തി ചെയ്യുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. കിട്ടാക്കടം വരുത്തിവെച്ച ഇന്ത്യൻ കുത്തകകളുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്തതായി നമുക്ക് കാണാൻ കഴിയില്ല എന്നാൽ സമൂഹത്തിലെ നിർദ്ദരുടെയും നിസ്വകരുടെയും സാധാരണ ക്കാരുടെയും കിടപ്പാടം പിടിച്ചെടുക്കാൻ ഈ ബാങ്കുകൾക്ക് ഒരു മടിയുമില്ല.ഈ അനീതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു നിന്ന് പോരെണ്ടതുണ്ട് 12-ാം തിയ്യതി തിരൂരിൽ നടക്കുന്ന പരിപാടിയിൽ നല്ലവരായ എല്ലാ ജനങ്ങളും പങ്കെടുക്കുക.സംഘാടക സമിതിക്ക് വേണ്ടി.സലീം വൈലിശ്ശേരി,സിദ്ധീഖ് താനാളൂർ,സി വേണു പഗോപാലൻ+91 80781 95004

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇