fbpx

ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

കേരള മുസ്ലിം ജമാഅത്ത് കരിപറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കോട്ടുവലക്കാട് ഐനുൽ ഹുദാ സുന്നി മദ്റസയിൽ നിന്നാരംഭിച്ച റാലി SYS- തിരുരങ്ങാടി സോൺ വൈസ് പ്രസിടണ്ട് നൂറുൽ അമീൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് തിരുരങ്ങാടി സോൺ മുൻ പ്രസിടണ്ട് ഇമ്പിച്ചിക്കോയ തങ്ങൾ പതാക കൈമാറി. മദ്റസ സ്വദർ ഉസ്താദ് മുഹമ്മത് ജാബിർ സിദ്ധീഖി അധ്യക്ഷം വഹിച്ചു. കോട്ടുവലപ്പറമ്പ് ,കോട്ടുവലക്കാട് സ്വീകരണ കേന്ദ്രങ്ങളിൽ ലഹരിമുക്ത കേരളം പദ്ധതി മലപ്പുറം ജില്ലാ അസിറ്റന്റ് കോ-ഡിനേറ്റർ ബി.ഹരികുമാർ ഉദ്ബോധന പ്രഭാഷണം നടത്തി. കരിപറമ്പിൽ നടന്ന സമാപന സംഗമത്തിൽ SYS-ചെമ്മാട് സർക്കിൾ സെക്രട്ടറി നൗഫൽ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി.കെ.ഖാസിം, സി.അബ്ദുസമദ്, ഇസ്മായിൽ ഹാജികൊളത്തിങ്ങൽ, അസിസ് ഹാജി പാണഞ്ചേരി, കെ.പി.സൈതലവി, ഹംസക്കോയ പാലത്തിങ്ങൽ, റഷീദ് തൊട്ടിയിൽ, ആസിഫ് മുരിങ്ങാ തൊടി, കെ.മൻസൂർ,ഹിബത്തുൽ ബാരി, ഷമീം നഈമി എന്നിവർ റാലിക്ക് നേതൃത്വം നൽകി. സി.പി. നൗഫൽ സ്വാഗതവും സ്വദഖത്തുല്ല സഖാഫി നന്ദിയും പറഞ്ഞു.