താനൂർ പൂരപ്പുഴയിൽ വീണ്ടും ബോട്ട് അപകടം

*താനൂർ* പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങിയ നിലയിൽ. നിറമരുതൂർ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റർ മാറിയാണ് സംഭവം. ചൊവ്വാഴ്ച പകൽ 11 വരെ യാതൊരു കുഴപ്പവുമില്ലാതെ നങ്കൂരമിട്ട് നിർത്തിയതായിരുന്നു. ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം കണ്ടത്. ഉടൻ തന്നെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫിറ്റ്നസ്, ലൈസൻസ് എന്നിവ ലഭിച്ച് ഒരു മാസം മുമ്പ് മുതലാണ് സർവീസ് ആരംഭിച്ചതെന്നും, തകർത്തതാകാനാണ് സാധ്യതയെന്നും ഉടമയായ നിസാർ പറയുന്നു. 20 പേർക്ക് പോകാവുന്ന ബോട്ടാണ് മുങ്ങിയത്. എഞ്ചിൻ, ഫർണിച്ചർ എന്നിവ നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നതായും അതിന് ശേഷമാണ് പ്രദേശത്ത് നങ്കൂരമിട്ടതെന്നും നിസാർ പറഞ്ഞു. താനൂർ എസ്ഐ ആർ ഡി കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇