നറുക്കെടുപ്പിലൂടെ ഉദ്ഘാ ടകനെ കണ്ടെത്തിവി കാൻ മൂന്നിയൂരിന്റെ വാർഷികാഘോഷം.

തിരൂരങ്ങാടി:ഭിന്നശേഷി മാലാഖമാരുടെ ശാക്തീകരണ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സിന്റെ വാർഷികാഘോഷവും വേറിട്ടതായി.വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മാലാഖ കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ ഉൽഘാടകനെ കണ്ടെത്തിയാണ് മാലാഖ കുട്ടികളെ അംഗീകാരം നൽകി ചേർത്ത് പിടിച്ചത്.കഴിഞ്ഞ ഒരു വർഷമായി മൂന്നിയൂരിലെ ടർഫിൽ എല്ലാ ഞായറാഴ്ചകളിലും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി മ്യൂസിക് -ഫിറ്റ്നസ് ക്യാമ്പുകൾ സംഘടിപ്പിച്ച് വരുന്ന വി കാന്റെ പ്രവർത്തനം പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും കൂടി നടന്ന് വരുന്നു.അടച്ചിട്ട നാല് ചുമരുകൾക്കിടയിൽ കഴിഞ്ഞിരുന്ന മാലാഖ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദമാണ് വി കാൻ നടത്തുന്ന ക്യാമ്പുകൾ.പ്രധാന ആഘോഷ ദിനങ്ങളിൽ വി കാൻ നടത്തിയ വിവിധ പരിപാടികളിൽ പ്രമുഖ വ്യക്തികൾ അഥിതികളായി എത്തിയിരുന്നു. കളത്തിങ്ങൽ പാറ എം.എ.കെ.ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം പടിക്കൽ കഴുങ്ങുന്തോട്ടത്തിൽ ബഷീർ -നാഫില ദമ്പതികളുടെ ഏഴ് വയസുകാരി ഫാത്തിമ ശിഫ പാട്ട് പാടിയാണ് ഉൽഘാടനം ചെയ്തത്.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് മുഖ്യപ്രഭാഷണം നടത്തി.അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു.ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അമൽ ഇഖ്ബാൽ മുഖ്യാത്ഥിതിയായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്റ്റാർ മുഹമ്മദ്,ജാഫർ വെളിമുക്ക്,ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജാസ്മിൻ മുനീർ,മെമ്പർമാരായ എൻ.എം.റഫീഖ്,ഷംസുദ്ധീൻ മണമ്മൽ,ഉമ്മു സൽമ,കെ.ടി.വിനോദ്,അക്ഷയ് .എം, എം.എ.കെ.ബഷീർ,എൻ.എം.ശംസുദ്ധീൻ പ്രസംഗിച്ചു.സി.എം.മുഹമ്മദ് അലീഷ സ്വാഗതവും ശിഹാബ് പാറക്കടവ് നന്ദിയും പറഞ്ഞു.അമീൻ പൊന്നാട്,കലാഭവൻ അനിൽ ലാൽ,നജ്ല കോട്ടക്കൽ,ആബിദ് കൊടിയത്തൂർ എന്നിവരുടെ നേത്രത്വത്തിൽ ഗാന വിരുന്ന് ഒരുക്കി. അഷ്റഫ് കുന്നത്ത് പറമ്പ്,ഖാലിദ് എരണിക്കൽ,അഷ്റഫ് പാറക്കടവ്,ശാഫി.സി.എം,ഫസലുൽ ഹഖ്,ഹാഷിർ,ഫാറൂഖ്,റുബീന പടിക്കൽ,ആരിഫ കളിയാട്ടമുക്ക്,ഫൗസിയ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.

Comments are closed.