അംഗനവാടി പ്രവേശനോൽസവം സംഘടിപ്പിച്ചു

.മൂന്നിയൂർ: കളത്തിങ്ങൽ പാറ 143-ാം നമ്പർ അംഗനവാടിയിൽ പ്രവേശനോൽസവം സങ്കടിപ്പിച്ചു. പുതിയതായി അംഗനവാടിയിൽ ചേർന്ന കുട്ടികളെ പൂവും മിഠായിയും ബലൂണുകളും നൽകി അംഗനവാടി A L M SC കമ്മറ്റി ഭാരവാഹികളുടെ നേത്രത്വത്തിൽ സ്വീകരിച്ചു. പാട്ട് പാടിയും കഥ പറഞ്ഞും കുട്ടികളും പ്രവേശനോൽസവം വർണാഭമാക്കി. കളത്തിങ്ങൽ പാറ അംഗനവാടിയിൽ നടന്ന പ്രവേശനോൽസവം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ഉൽഘാടനം ചെയ്തു. പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷ്യം വഹിച്ചു. വി.പി. ചെറീദ്, ചിറക്കൽ ഹസ്സൻ , വി.പി. ആലി ബാവ, കെ.എം. അബ്ദുൽ അസീസ്, വി.പി. പീച്ചു, സി.എം. അബൂബക്കർ , അശ്വതി പ്രസംഗിച്ചു. മഞ്ജുള ടീച്ചർ സ്വാഗതവും സുഭദ്ര നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇