ആനപ്പടി സ്കൂളിൽ വാർഷിക കലോൽസവവും യാത്രയയപ്പും സംഘടിപ്പിച്ചു.

പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടി ഗവ: എൽ പി സ്കൂളിൽ ” തകധിമി ” എന്ന പേരിൽ വാർഷിക കലോത്സവവും മേയ് മാസത്തിൽ വിരമിക്കുന്ന പ്രധാനാദ്ധ്യാപിക സി.ഗീതക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് -കെ ജാഫർ സ്വാഗതമാശംസിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർ പേർസൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ കെ.പി റംല ടീച്ചർ,വി കെ.സുഹറ,കെ കെ എസ് തങ്ങൾ,ഇ ടി.സുബ്രഹ്മണ്യൻറിട്ട: ഹെഡ്മാസ്റ്റർമാരായ എൻ. പി. അബു മാസ്റ്റർ, കെ.പ്രസന്ന, തുടങ്ങിയവർ സംസാരിച്ചു.മുഹമ്മദ് സുനീർ, ജാഫർ കോലാക്കൽസി.ലത തുടങ്ങിയവർ സന്നിഹിതരായി. യാത്രയയപ്പു നൽകിയ പ്രധാനാദ്ധ്യാപിക ഗീത.സി മറുമൊഴി പ്രസംഗം നടത്തി. എൻ പി മാനസ്, സ്റ്റാഫ് സെക്രട്ടറി ടി. വിജിത നന്ദി പറഞ്ഞു.വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം ബിജേഷ് ചേളാരി അവതരിപ്പിച്ച ഹാസ്യ പരിപാടിയും ഉണ്ടായിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇