പുതൂ​രിലെ പള്ളിവിലക്കിനെതിരെ ‘അനക്ക്​ എന്തിന്‍റെ കേടാ’ എന്ന ചിത്രത്തിന്റെ സംവിധായകൻ; ആ അനീതിക്കെതിരെയാണ്​ തങ്ങളുടെ സിനിമയെന്ന കുറിപ്പ്​ വൈറൽ ആകുന്നു.

പുതൂ​രിലെ പള്ളിവിലക്കിനെതിരെ ‘അനക്ക്​ എന്തിന്‍റെ കേടാ’ എന്ന ചിത്രത്തിന്റെ സംവിധായകൻ; ആ അനീതിക്കെതിരെയാണ്​ തങ്ങളുടെ സിനിമയെന്ന കുറിപ്പ്​ വൈറൽ ആകുന്നു.ചങ്ങനാശേരി പുതൂർ ജമാഅത്തിൽ ബാർബർ സമുദായക്കാർക്ക്​ പൊതുയോഗത്തിൽ പ​ങ്കെടുക്കുന്നതൽ വിലക്ക്​ ഏർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച്​ സംവിധായകൻ ഷമീർ ഭരതന്നുർ. തങ്ങളുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന സിനിമ ‘അനക്ക്​ എന്തിന്‍റെ കേടാ’ യുടെ പ്രമേയം ഇതാണെന്നും അദ്ദേഹം ഫെയ്സ്​​ ബുക്ക്​ പോസ്​റ്റിൽ പറയുന്നു. സിനിമയിലെ ഒരു രംഗവും ഒപ്പം ​ ചേ ർത്തിട്ടുണ്ട്​. ഫെയ്സ്​​ ബുക്ക്​ പോസ്​റ്റ്​ ​ ഇങ്ങനെ:ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം, ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്ത കണ്ടു. സംഭവം അപലനീയമാണ്. മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാർ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിർഭാഗ്യവശാൽ അത് ഇതുവരെ ചർച്ചയായിട്ടില്ല. ജാതി തിരിച്ചുളള ഈ വിവേചനം അപരിഷ്കൃതമാണ്. യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുളള ഒരാൾ എന്ന നിലക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ നാട്ടിൽ പലയിടത്തും അങ്ങനെയല്ല. ഇവിടെ പല മഹല്ലുകളിലും മുസ്ലീം ബാർബർമാരെ അകറ്റി നിർത്തിയിരിക്കുന്നു. അവരുടെ വീടുകളിൽനിന്ന് മുഖ്യധാരയിലുള്ളവർ വിവാഹം കഴിക്കില്ല. അവർക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല. ഇത് ശ്രദ്ധയിൽപ്പെട്ടിട്ട് വർഷങ്ങളായി. ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് “അനക്ക് എന്തിന്റെ‍ കേടാ” എന്ന സിനിമ എന്ന്​ ചിത്രത്തിന്റെ സംവിധായകൻ ഷമീർ ഭരതന്നൂർ അഭിപ്രായപ്പെട്ടു. ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുന്നു. പി ആർ ഒ എം കെ ഷെജിൻ

Comments are closed.